Tuesday 16 November 2010

പ്രകൃതി മനുഷ്യരെ ഫലഭുക്കുകളായാണ് സൃഷ്ടിച്ചിരിക്കുന്നത്

.......ഒന്നോര്‍ത്താല്‍ പ്രകൃതി മനുഷ്യരെ
ഫലഭുക്കുകളായാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് കാണാം. ആഹാര സമ്പാദനത്തിനായി കൈകളാണ് ഇരുകാലികള്‍ ഉപയോഗിക്കുന്നത്, മനുഷ്യരുടെ കൈ വിരലുകള്‍ പെറുക്കിയെടുക്കാനും പറിച്ചെടുക്കാനും കഴിയുന്ന ഘടനയിലാണ്  സൃഷ്ടിച്ചിരിക്കുന്നത്. മാന്തിയെടുക്കാനോ പിടിച്ചുപറക്കാനോ
ഇണങ്ങുന്ന കൂര്‍മ്മതയോ, നഖമോ, ബലമോ
വിരലുകള്‍ക്കില്ല എന്നത് ശ്രദ്ധിക്കുക. വായ
ആണെങ്കില്‍ ചെറിയ ദ്വാരമാണ്. തൊണ്ട അതിലും ചെറുതാണ്. അന്നനാളം അതിലും വ്യാസം കുറഞ്ഞതാണ്. കൈകൊണ്ട് ശേഖരിച്ചത് വായിലൂടെ കടക്കാവുന്നത് അണപ്പല്ലുകളാല്‍ ചവച്ചരച്ച് ഇറക്കാവുന്നതാണ് മനുഷ്യരുടെ അന്നം. മത്സ്യ-മാംസാഹാരം ഇങ്ങനെ കഴിക്കാനാവിലല്ലോ? പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍ എന്നിവയോ കഴിക്കാനുമാകും. വേട്ടയാടിയുള്ള ജീവിതകാലത്തിനുശേഷം കൃഷികണ്ടുപിടിച്ചപ്പോള്‍ ധാന്യം സംഭരിക്കാറായ കാലം മുതല്‍ മനുഷ്യരില്‍ ധാന്യങ്ങളും പയറുകളും ഭക്ഷണത്തില്‍ ധാരാളമായി ചേര്‍ത്തു.
പറവജാതിക്കളുടെ ഭക്ഷണമായ ധാന്യമാണിന്ന് മനുഷ്യരുടെ ആഹാരത്തിലധികവും. കാലാന്തരത്തില്‍ പുരയിടകൃഷിയിലൂടെ കിഴങ്ങുകളും,
പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി...

No comments:

Post a Comment