Thursday, 20 January 2011

നമ്മുടെ മുറ്റത്തും ഒരു മുരിങ്ങ വളരട്ടെ. അതും ഒരു ജീവ കാരുണ്യ പ്രവര്‍ത്തനമായി ഏറ്റെടുക്കുക


1994ല്‍  സുഡാനില്‍ ഉണ്ടായ അതിരൂക്ഷമായ വരള്‍ച്ചയും ക്ഷാമവും മൂലം പട്ടിണിയിലായ ഒരു കുട്ടിയും പുറകില്‍ ഇരയുടെ മരണം കാത്തിരിക്കുന്ന കഴുകനും- കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് മികച്ച ചിത്രത്തിനുള്ള  അവാര്‍ഡ് നേടിക്കൊടുത്ത ഫോട്ടോ.  കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാത്ത ഫോട്ടോഗ്രാഫറുടെ മനുഷ്യത്വ രഹിതമായ നടപടി അന്താരാഷ്ട്ര തലത്തില്‍ വിചാരണ ചെയ്യപ്പെട്ടു. താന്‍ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ കെവിന് വിഷാദ രോഗം പിടി പെടുകയും അത്മഹത്യ ചെയ്യുകയും ചെയ്തു. ഏതു വരള്‍ച്ചയിലും വളരുന്ന അത്ഭുത ഔഷധ ഫലവൃക്ഷമായ മുരിങ്ങയില കൊണ്ട്  ഈ കുട്ടിയെയും ഒരു പക്ഷെ രക്ഷിക്കാമായിരുന്നു . ഈ തിരിച്ചറിവാണ് ലോകാരോഗ്യ സംഘടന  മുരിങ്ങയുടെ കൃഷിയും ബോധവല്‍ക്കരണവും ഏറ്റെടുക്കാന്‍ കാരണമായത്. ഇത്രയധികം പോഷക മൂല്യമുള്ള മുരിങ്ങയില ഇനിയും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ടില്ല.  പ്രകൃതി ദുരന്തങ്ങള്‍ മൂലം പട്ടിണി രൂക്ഷമാകുമ്പോള്‍ ഈ ജീവന്‍ രക്ഷാ ഔഷധം ലോകത്തിന്റെ ഏതു ഭാഗത്തും എത്തിക്കാനുള്ള ഒരു കരുതല്‍ നടപടിയുടെ ഭാഗമായിട്ടെങ്കിലും നമ്മുടെ മുറ്റത്തും ഒരു മുരിങ്ങ വളരട്ടെ. അതും ഒരു ജീവ കാരുണ്യ പ്രവര്‍ത്തനമായി ഏറ്റെടുക്കുക. - open forum thrissur

No comments:

Post a Comment