|
My garden- Mukundan K.K. http://openforumtcr.blogspot.com |
ഞങ്ങളുടെ തൊടിയിലെ മൂവാണ്ടന്‍ പൂത്തു. കൃത്യം മൂന്നാം വര്‍ഷം കായ്ക്കുന്നതു കൊണ്ടാണ് ടിയാന്‍ മൂവാണ്ടനായത്. കുട്ടികള്‍ക്കിനി കണ്ണി മാങ്ങ തിന്നാം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഉപ്പ് കൂട്ടി ഇളം മാങ്ങ കടിക്കാം. വായില്‍ വെള്ളം വന്നില്ലേ? ഈ പരുവത്തില്‍ കറി വച്ചാലത്തെ രുചി അനുഭവിച്ചു തന്നെ അറിയണം. മൂത്തു തുടങ്ങിയാല്‍ നിറം മഞ്ഞയാകും. അപ്പോള്‍ ഉപ്പില്ലാതെ തന്നെ കഴിക്കാം. പഴുത്താല്‍ പുഴു വരില്ല. മധുരമാണെങ്കില്‍ പറയുകയും വേണ്ട. പ്രവാസികളെ ഇനി നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ ഒരു മൂവാണ്ടനെങ്കിലും നട്ട് വീട്ടുകാരെ നോക്കാന്‍ ഏല്‍പിച്ചിട്ട് പോകണെ. വീടുമായി വിശേഷം പങ്കിടാന്‍ മക്കളെപ്പോലെ മറ്റൊരു ബന്ധം നിങ്ങള്‍ക്കുണ്ടാകും. ചരമ ഗീതം പാടുന്ന ഭൂമിക്ക് നിങ്ങളുടെ ഒരു സംഭാവന. ഞങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷം അതിലേറെ നന്ദിയും.
തൊടിയിലെ മൂവാണ്ടന്‍ പൂത്തു
No comments:
Post a Comment