കേരളത്തിലെ തൊടികളില്‍ മുരിങ്ങ പൂത്തു തുടങ്ങി. ഫെബ്രവരിയിലാണ് സാധാരണ വിളവെടുപ്പ്. ആഗോള തലത്തില്‍ ജീവന്‍ രക്ഷാ ഔഷധ വൃക്ഷമായി അംഗീകാരം നേടിയ ഏക ഫല വൃക്ഷമാണ് മുരിങ്ങ. വീട്ടുമുറ്റത്തൊരു മുരിങ്ങ എന്ന പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുരിങ്ങ കൃഷി പ്രോല്‍സാഹിപ്പിച്ചു വരുന്നുണ്ട്. മുരിങ്ങയുടെ പ്രചാരകനാകുക എന്നത് പരിസ്ഥിതി പ്രവര്‍ത്തനം മാത്രമല്ല ഒരു ജീവ കാരുണ്യ പ്രവര്‍ത്തനവുമാണ്..
ചേരുവകള്‍
മുരിങ്ങ ഇല (കഴുകി വൃത്തിയാക്കിയത്) 1/2 കപ്പ്
നാടന്‍ പുളി (ചെറു നാരങ്ങ വലുപ്പത്തില്‍)
തക്കാളി -1
മഞ്ഞള്‍ പൊടി- 1/4 ടീസ്പൂണ്‍
ഉള്ളി ചെറുത് - 2
പച്ച മുളക് (നീളത്തില്‍ കീറിയത്)- 3
കടുക് 1/2 ടീസ്പൂണ്‍
ചുവന്ന മുളക് (മുറിച്ചത്) -2
ഉഴുന്ന് പരിപ്പ് -1 ടീസ്പൂണ്‍
വെളുത്തുള്ളി (ചതച്ചത്)-4 അല്ലി
ജീരകം -1/2 ടീസ്പൂണ്‍
ഉലുവ -1/4 ടീസ്പൂണ്‍
ശര്‍ക്കര -10 ഗ്രാം
മല്ലി ഇല, ഉപ്പ്, കുരുമുളകുപൊടി ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
പുളി 3 ഗ്ളാസ് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക.
ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്ന മുളക്, ഉഴുന്ന്, വെളുത്തുള്ളി, ജീരകം, ഉലുവ, എന്നിവ ചട്ടിയിലേക്ക് ഇട്ട് ഇളക്കുക. ഇളം ചുവപ്പ് നിറമായാല്‍ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ഇളക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന പുളി വെള്ളം ചട്ടിയിലേക്ക് ഒഴിക്കുക. മല്ലി ഇല, മുരിങ്ങ ഇല, തക്കാളി, മഞ്ഞള്‍ പൊടി എന്ന ിവയും ശര്‍ക്കരയും ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ്,കുരുമുളക് ചേര്‍ത്ത് ഉപയോഗിക്കുക
by K.K.Mukundan - openforumtcr.blogspot.com
മുരിങ്ങയുടെ ഇലയിലാണ് ഏറ്റവും കൂടുതല്‍ പോഷക മൂല്യം ഉള്ളത്. അന്റി ഓക്ഡന്‍ന്റുകളുടെ അളവും വളരെ കൂടുതലുണ്ട്
No comments:
Post a Comment